13 രാജ്യങ്ങള്‍ക്ക് ഇറ്റലിയില്‍ വിലക്ക്
world

13 രാജ്യങ്ങള്‍ക്ക് ഇറ്റലിയില്‍ വിലക്ക്

കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി.

By News Desk

Published on :

ഇറ്റലി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മരണം അഞ്ച് ലക്ഷം കടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്‌നിയ, ചിലി, കുവൈത്ത്, നോര്‍ത്ത് മാസിഡോണിയ, മല്‍ഡോവ, ഒമാന്‍, പനാമ, പെറു, ഡോമിനികന്‍ റിപബ്ലിക് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഗ്രീക്കില്‍ അടുത്തയാഴ്ച്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബോലീവിയന്‍ പ്രസിഡന്റ് ജീനയിന്‍ അനസിന് കോവിഡ് സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com