ചൈന അമേരിക്കന്‍ ബൗദ്ധിക സ്വത്ത് ചോര്‍ത്തിയെന്നത് ശരിയെന്ന്

ചൈന അമേരിക്കന്‍ ബൗദ്ധിക സ്വത്ത് ചോര്‍ത്തിയെന്നത് ശരിയെന്ന്

ചൈനക്കെതിരെ അമേരിക്കയുടെ ബൗദ്ധിക സ്വത്ത് മോഷണാരോപണം അക്ഷരംപ്രതി ശരിയാണെന്ന് ബഹിഷ്‌കൃത തിബത്തന്‍ സര്‍ക്കാര്‍.

ചൈനക്കെതിരെ അമേരിക്കയുടെ ബൗദ്ധിക സ്വത്ത് മോഷണാരോപണം അക്ഷരംപ്രതി ശരിയാണെന്ന് ബഹിഷ്‌കൃത തിബത്തന്‍ സര്‍ക്കാര്‍. അമേരിക്കയുടെ കോവിഡ് - 19 പ്രതിരോധ വാക്‌സിന്‍ പരീക്ഷണ ഫലം സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചുവെന്ന് ആരോണം ചൂടുപിടിക്കവെയാണ് ബഹിഷ്‌കൃത തിബത്ത് സര്‍ക്കാര്‍ വക്താവ് ടിജി ആര്യയുടെ പ്രസ്താവന.

അമേരിക്ക ഹട്‌സണിലെ ചൈനീസ് നയതന്ത്രകാര്യാലയം അടച്ചുപൂട്ടിയിരുന്നു. അമേരിക്കന്‍ ബൗദ്ധിക സ്വത്തുക്കള്‍ - ഇപ്പോള്‍ പ്രത്യേകിച്ചും കോവിഡ് വാക്‌സിനെ സംബന്ധിച്ച വിവരങ്ങള്‍ - ചൈനീസ് നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്ന ആരോപണ പശ്ചാത്തലത്തിലാണ് ഹട്‌സണ്‍ നയതന്ത്രകാര്യാലം അടച്ചുപൂട്ടിക്കുവാനുള്ള അമേരിക്കന്‍ ഭരണകൂട നിര്‍ദ്ദേശമെന്ന് ആചാര്യ - എന്‍ഐഎ റിപ്പോര്‍ട്ട്.

അമേരിക്കന്‍ വിരുദ്ധ ചൈനീസ് ചാരന്മാര്‍ അമേരിക്കയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യാലയത്തില്‍ ഒരുപ്പാട് രേഖകള്‍ കത്തിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതില്‍ ഏറെ ദൂരഹതകളുണ്ട്. കള്ളത്തരങ്ങള്‍ അമേരിക്ക കണ്ടെത്തരുതെന്നതിനാലാണ് രേഖകള്‍ അഗ്‌നിക്കിരിയാക്കപ്പെട്ടത് - തിബത്തന്‍ വക്താവ് കൂട്ടി ചേര്‍ത്തു.

കൊറോണ വ്യാപനം തടയണമെന്ന് അമേരിക്ക തുടക്കം മുതലേ ആവശ്യപ്പെട്ടു. തിബത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അവയെല്ലാം ചൈന അവഗണിക്കുകയാണ്. എങ്കിലും ചൈനയെ പ്രീണിപ്പിക്കുന്നതിലായിരുന്ന യുഎസ് ശ്രദ്ധ. ഇപ്പോള്‍ യുഎസിന് പക്ഷേ മനസ്സിലായി പ്രീണനം കൊണ്ട് കാര്യമില്ലെന്ന് - ബഹിഷ്‌കൃത തിബത്തന്‍ സര്‍ക്കാര്‍ വക്താവ് തുടര്‍ന്നു. ജൂലായ് 22 നായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി നയതന്ത്രകാര്യാലയം അടച്ചുപൂട്ടുവാന്‍ ആവശ്യപ്പെട്ടുള്ള യുഎസ് ഉത്തരവ്. ഇതിന് ഉടന്‍ തിരിച്ചടിയെന്നോണം ചൈനയിലെ ചെങ്ഡുവിലുള്ള യുഎസ് നയതന്ത്രകാര്യാലയം ചൈന അടച്ചുപൂട്ടിച്ചു.

ലോകത്തെ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം തുടരുന്നിതിനിടെയാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനു പിന്നില്‍ ചൈനയാണെന്ന ആരോപണമുന്നയിക്കപ്പെട്ടത്. ഇതോടെ യുഎസ് - ചൈന ബന്ധം ഏറെ വഷളായിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com