ഇസ്രയേൽ പ്രധാന​മന്ത്രി ബെന്യാമിൻ നെതന്യാഹു കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്ന ആദ്യ ഇസ്രയേൽ പൗരനാണ് പ്രധാനമന്ത്രി
ഇസ്രയേൽ പ്രധാന​മന്ത്രി ബെന്യാമിൻ നെതന്യാഹു കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

ന്യൂസ്

ടെൽഅവീവ്​: ഇസ്രയേൽ പ്രധാന​മന്ത്രി ബെന്യാമിൻ നെതന്യാഹു കോവിഡ്​ വാക്​സിൻ സ്വീകരിച്ചു. ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്​സിങ്​ ഹോം ജീവനക്കാർക്കും വൈകാതെ വാക്​സിനേഷൻ ആരംഭിക്കും. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്ന ആദ്യ ഇസ്രയേൽ പൗരനാണ് പ്രധാനമന്ത്രി.

ജനങ്ങൾക്ക്​ മാതൃക സൃഷ്​ടിക്കുന്നതിനായാണ്​ രാജ്യത്ത്​ ആദ്യ കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ തയാറാകു​ന്നതെന്ന്​ നെതന്യാഹു അറിയിച്ചിരുന്നു. താൻ കോവിഡ് വാക്സിനെ വിശ്വസിക്കുന്നതായി ടെൽ അവീവിലെ ശേബ മെഡിക്കൽ സെന്‍ററിൽ ഫൈസർ വാക്​സിൻ സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ്​ ഫൈസർ വാക്​സിൻ രാജ്യത്തെത്തിച്ചത്​. ​മോഡേണ, ആസ്​ട്ര സെനക വാക്​സിനുകളും ഇസ്രയേൽ ഓർഡർ ചെയ്​തിട്ടുണ്ട്​. ഈ വർഷം അവസാനത്തോടെ കോവിഡ്​ റിസ്​ക്​ കൂടിയ 20ശതമാനത്തോളം പേരിൽ വാക്​സിനേഷൻ നടത്താനാണ്​ ഇസ്രയേലിന്‍റെ തീരു​മാനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com