ഇസ്രായേൽ ഫർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറുമായി കൂടുതൽ വാക്‌സിനായി കരാറിൽ ഏർപ്പെട്ടു

ഇവർ തമ്മിൽ മുൻപ് കരാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ ഡോസ് വാക്‌സിൻ തേടിയിരിക്കുകയാണ് ഇസ്രായേൽ.
ഇസ്രായേൽ ഫർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറുമായി കൂടുതൽ വാക്‌സിനായി  കരാറിൽ ഏർപ്പെട്ടു

ജെറുസലേം: ഇസ്രായേൽ ഫർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറുമായി കരാറിൽ ഏർപ്പെട്ടു.ദശലക്ഷ കണക്കിന് കോവിഡ് വാക്‌സിന് വേണ്ടിയാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇവർ തമ്മിൽ മുൻപ് കരാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ ഡോസ് വാക്‌സിൻ തേടിയിരിക്കുകയാണ് ഇസ്രായേൽ.

രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം പേരും ഫൈസർ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് കോവിഡിനെ നേരിടാൻ വേണ്ടിയാണ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2022 അവസാനം വരെ ഉപയോഗിക്കാനുള്ള വാക്‌സിനുകൾ ശേഖരിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com