യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നു.
യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നു. ശനിയാഴ്ച രാത്രിയാണ് ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂണില്‍ മാത്രം യു.എസ് എംബസിക്ക് നേരെ ആറു തവണയാണ് റോക്കറ്റ് ആക്രമണമുണ്ടായത്

Related Stories

Anweshanam
www.anweshanam.com