ഇന്ത്യയിലെ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം;യുഎസ്‌

ഇന്ത്യയിലെ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം;യുഎസ്‌

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ നിയന്ത്രിക്കാൻ സൈനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അമേരിക്ക. രാജ്യം നാലു ലക്ഷം എന്ന അപകടാവസ്ഥയിലെത്തിയതിന്റെ സാഹചര്യത്തിലാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്.

‘നിലവിൽ രോഗം കൂടിയവരുടെ എണ്ണം വർദ്ധിക്കും. ആശുപത്രി സംവിധാനങ്ങൾ അപര്യാപ്തമാകും. ഇത്തരം സാഹചര്യത്തിൽ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം. ദീർഘ നേരം ജോലിചെയ്യാനും വേഗത്തിൽ അവശ്യസാധനങ്ങളെത്തിക്കാനും സൈനികർക്ക് പ്രത്യേക മികവുണ്ട്. അത് ഉടൻ പരിഗണിക്കണം’ എന്നും ഫൗസി പറഞ്ഞു.

. ആരോഗ്യ വകുപ്പിലെ നിലവിലുള്ള പ്രവർത്തകർ കഠിനമായ ജോലിചെയ്ത് ക്ഷീണിതരാകുമെന്നും അത്തരം സാഹചര്യത്തിൽ സൈന്യത്തിന്റെ ആരോഗ്യവിഭാഗം കാര്യങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഫലപ്രദമായ പരിഹാരമെന്നും ഫൗസി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com