കോവിഡ്: യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർ‌ത്തനം നിർത്തിവച്ചു

നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചതായി യുകെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു
കോവിഡ്: യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർ‌ത്തനം നിർത്തിവച്ചു

ലണ്ടന്‍: ജനിതക മാറ്റം വന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചതായി യുകെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

വകഭേദം സംഭവിച്ച വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടണില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com