ഒമാനില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് പരിക്ക്
മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് തീപിടുത്തമുണ്ടായത്.
ഒമാനില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് പരിക്ക്

മസ്‌കത്ത്: ഒമാനില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തതില്‍ രണ്ട് പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ആറ് പേരെ രക്ഷപ്പെടുത്തി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീപ്പിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Related Stories

Anweshanam
www.anweshanam.com