ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; അഞ്ചുപേര്‍ അറസ്റ്റില്‍

അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; അഞ്ചുപേര്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 50.11 കിലോഗ്രുാം ഹാഷിഷ്, 13,262 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ്, എട്ട് കിലോഗ്രാം മോര്‍ഫിന്‍, 3,906 ലഹരി ഗുളികകള്‍ എന്നിവ കണ്ടെടുത്തു. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്ന് ലഹരിമരുന്ന് കള്ളക്കടത്തിന് ലക്ഷ്യമിട്ടിരുന്ന അഞ്ചുപേരെയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com