ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു
world

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4810 ആയി.

News Desk

News Desk

റിയാദ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4810 ആയി. 3155 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആറു ലക്ഷത്തി അമ്പത്തിയെണ്ണായിരം കവിഞ്ഞു. 24 മണിക്കൂറിനിടെ മൂവായിരത്തിലേറെ പേര്‍ രോഗ മുക്തിനേടി.

49 മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ 37 ഉം സൗദി അറേബ്യയിലാണ്. ഒമാനില്‍ ഏഴും കുവൈത്തില്‍ മൂന്നും ഖത്തറില്‍ രണ്ടും മരണം സ്ഥിരികരിച്ചു. രോഗം ഭേദമായവരുടെ എണ്ണം മിക്ക രാജ്യങ്ങളിലും ഗണ്യമായി ഉയര്‍ന്നു. സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. മുപ്പത്തി മൂവായിരത്തിലധികം രോഗികള്‍ മാത്രമാണിപ്പോള്‍ സൗദിയില്‍ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com