50 ശതമാനം കരാര്‍ തൊഴിലാളികളെ പിരിച്ചുവിടും; തീരുമാനവുമായി കുവൈത്ത്
world

50 ശതമാനം കരാര്‍ തൊഴിലാളികളെ പിരിച്ചുവിടും; തീരുമാനവുമായി കുവൈത്ത്

സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതി​ന്റെ ഭാഗമായാണ്​ നടപടി.

News Desk

News Desk

കുവൈത്ത്​ സിറ്റി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാന്‍ നീക്കമെന്ന്​ റിപ്പോര്‍ട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതി​ന്റെ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികള്‍ക്ക്​ ഇതിനകം പിരിച്ചുവിടല്‍ നോട്ടീസ്​ നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്​തു. സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട്​ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു.

ഇവര്‍ സബ്​ കോണ്‍ട്രാക്​ട്​ കമ്പനികളിലേക്ക്​ മാറുകയാണുണ്ടായത്​. ഇവരെയാണ്​ ഇപ്പോള്‍ ഒഴിവാക്കുന്നത്​. സ്വദേശിവത്​കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്​ നിര്‍ദേശം നല്‍കിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ്​ എം.പി പറഞ്ഞു. ഇതു സംബന്ധിച്ച്‌​ പാർലമെന്റിൽ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട്​ തയാറാക്കാന്‍ അടുത്തയാഴ്​ച സമിതി യോഗം ചേരുമെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്​കരണം സാധ്യമാക്കാന്‍ സിവില്‍ സര്‍വിസ്​ കമീഷന്‍ ശക്​തമായ നടപടികളെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com