സൗദിയില്‍ വീണ്ടും ഹൂതി അക്രമണം; ആശുപത്രിക്ക് സമീപം മിസൈല്‍ പതിച്ചു

യെമനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യകള്‍ അയച്ച മിസൈലിന്റെ ഒരു ഭാഗം സൗദിയിലെ ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു
സൗദിയില്‍ വീണ്ടും ഹൂതി അക്രമണം; ആശുപത്രിക്ക് സമീപം മിസൈല്‍ പതിച്ചു

ജിസാന്‍: സൗദിയില്‍ വീണ്ടും ഹൂതി അക്രമണം. യെമനില്‍ നിന്ന് ഇറാന്റെ പിന്തുണയോടെ ഹൂതി മിലിഷ്യകള്‍ അയച്ച മിസൈലിന്റെ ഒരു ഭാഗം സൗദിയിലെ ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു.

അല്‍ ഹാര്‍ഥ് ഗവര്‍ണറേറ്റിലെ ജനറല്‍ ആശുപത്രിക്ക് സമീപമാണ് മിസൈലിന്റെ ഭാഗം പതിച്ചതെന്ന് ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി അറിയിച്ചു.

ആശുപത്രിയ്ക്ക് സമീപമുള്ള പൂന്തോട്ടത്തിലാണ് മിസൈലിന്റെ ഭാഗം പതിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com