അമേരിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് അംഗീകാരം

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 222 അംഗങ്ങളും ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടയിലെ അഞ്ച് അംഗങ്ങളുമാണ് ബില്ലിനെ അനുകൂലിച്ചത്
അമേരിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് അംഗീകാരം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 222 അംഗങ്ങളും ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടയിലെ അഞ്ച് അംഗങ്ങളുമാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 158 അംഗങ്ങളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. സെനറ്ററില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായാതിനാല്‍ ബില്‍ പാസ്സാകുന്ന കാര്യം സംശയമാണ്.

നേരത്തെ മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ നീക്കാന്‍ ഐക്യരാഷ്ട്ര സഭാ കമ്മീഷന്‍ തീരുമാനമെടുത്തിരുന്നു.

കഞ്ചാവ് സംബന്ധിച്ച നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഫെഡറല്‍ ഗവണ്‍മെന്റിനെ തടയുന്നതാണ് മരിജുവാന ഓപ്പര്‍ച്ചുനിറ്റി റീ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്് എക്‌സ്പഞ്ചുമെന്റ് (എം.ഒ.ആര്‍.ഇ.) എന്ന ബില്‍. കഞ്ചാവ് ഉത്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാക്കി ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെടുന്ന മുന്‍ നിയമങ്ങളെ പുതിയ ബില്‍ അസാധുവാക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ വിധിച്ച ശിക്ഷകള്‍ റദ്ദാക്കാനും ഫെഡറല്‍ കേസുകളിലെ ശിക്ഷാനടപടികള്‍ പുനരവലോകനം ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മയക്കുമരുന്നിനെതിരെയെന്ന പേരില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ 'വാര്‍ ഓണ്‍ ഡ്രഗ്സിന്' ഇരയായവര്‍ക്ക് നിയമ സഹായത്തിനും പുനരധിവാസത്തിനുമുള്ള തുക കണ്ടെത്താന്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തും. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ വിനിമയത്തിന് ലൈസന്‍സ് നല്‍കാന്‍ സഹായിക്കാനും ഈ തുക ഉപയോഗിക്കുമെന്നുമാണ് ബില്‍ വിശദമാക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com