യുഎസ് തപാല്‍: മാറ്റങ്ങള്‍ക്കെതിരെ സെനറ്റ് നിയമ നിര്‍മ്മാണം

കഴിഞ്ഞ ദിവസം സെനറ്റില്‍ നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്ലിന് അനുമതിയായത്
യുഎസ് തപാല്‍: മാറ്റങ്ങള്‍ക്കെതിരെ സെനറ്റ് നിയമ നിര്‍മ്മാണം

യുഎസ്എ: അമേരിക്കയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച തപാല്‍ മേഖലയിലെ സമീപകാല പ്രവര്‍ത്തന മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ബില്ലിന് സെനറ്റ് അനുമതി. കഴിഞ്ഞ ദിവസം സെനറ്റില്‍ നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്ലിന് അനുമതിയായത് - എപി ( അസോസിയേറ്റ് പ്രസ് ഏജന്‍സി) റിപ്പോര്‍ട്ട്.

നവംബര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധനസഹായമായി തപാല്‍ ഏജന്‍സിക്ക് 25 ബില്യണ്‍ ഡോളര്‍ അനുവദിക്കുവാനും സെനറ്റ് തീരുമാനിച്ചു. 257-150 വ്യത്യാസത്തിലാണ് ബില്ല് പാസ്സാക്കപ്പെട്ടത്. തപാല്‍ വകുപ്പിലെ മാറ്റങ്ങളെ അംഗീകരിക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളടെ നിലപാടുകളെ സ്പീക്കര്‍ നാന്‍സി പെലോസി തള്ളി. തപാല്‍ രംഗത്ത് പ്രഖ്യാപിക്കപ്പെട്ട മാറ്റങ്ങള്‍ കോവിഡ് -19 പ്രതിസന്ധി മെയില്‍ ബാലറ്റുകളെ ബാധിക്കുമെന്ന ഡമോക്രാറ്റുകളുടെ പ്രചരണത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രസിഡന്റ് ട്രമ്പ് ഉയര്‍ത്തുന്നത്. സെനറ്റിലെ ബില്ലിന് വോട്ട് ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

തപാല്‍ സേവനത്തിനായി അധിക ഫണ്ട് തടയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിങിന് മുന്നോടിയായി പ്രസിഡന്റ് ട്വീറ്റ് ചെയ്തു, ''ഇതെല്ലാം ഡമോക്രാറ്റുകളുടെ മറ്റൊരു തട്ടിപ്പാണ്.''പ്രസിഡന്റ് പറയുന്നതില്‍ ശ്രദ്ധ ചെലുത്തരുത്. കാരണം തപാല്‍ സേവനങ്ങളിലെ മാറ്റങ്ങള്‍ വോട്ടുകള്‍ തമസ്‌കരിക്കുന്നതിനായ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് - പെലോസി ക്യാപിറ്റോളില്‍ പറഞ്ഞു. അമേരിക്കന്‍ ജനതയെ ബന്ധിപ്പിക്കുന്ന മനോഹരമായ നാഡിയാണ് രാജ്യത്തിന്റെ തപാല്‍ സേവനം. അതിനാല്‍ പ്രസിഡന്റിന്റെ ഭീഷണികളെ വോട്ടര്‍മാര്‍ അവഗണിക്കണമെന്ന് പെലോസി ആവശ്യപ്പെട്ടു.

നവംമ്പറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോവിഡ് - 19 പകര്‍ച്ചവ്യാധി പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തിയേക്കില്ല. പകരം വ്യാപകമായി പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ഈ പോസ്റ്റല്‍ ബാലറ്റുകളെ അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രമ്പ് തുനിഞ്ഞേക്കുമെന്ന ആക്ഷേപത്തിലാണ് ഡമോക്രാറ്റുകള്‍. തപാല്‍ സേവന മേഖലയിലെ മാറ്റങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

തപാല്‍ നിയന്ത്രണം ട്രമ്പ് നിയമിച്ച പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ കൈകളിലെത്തിയതിനെതിരെ കടുത്ത നിലപാടിലാണ് ഡെമോക്രാറ്റുകള്‍. പുതിയ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ നിയമനത്തിലൂടെ നവംമ്പറിലെ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ അട്ടിമറിക്കപ്പെടുമെന്ന വിമര്‍ശനം ഡമോക്രാറ്റുകള്‍ തുടക്കം മുതലേ ഉന്നയിച്ചിരുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ച പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയിസ് ഡിജോയ് ആഗസ്ത് 21 ന് അമേരിക്കന്‍ സെനറ്റിന് മുന്നില്‍ ഹാജരായി പോസ്റ്റല്‍ വിതരണം പൂര്‍ണമായും സജീവമാക്കുമെന്ന് വിശദീകരണവും ഉറപ്പും നല്‍കിയിരുന്നു. പുതിയ പോസറ്റ് മാസ്റ്റര്‍ ജനറല്‍ ചുമതലയേറ്റതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥതല അഴിച്ചുപണി നടത്തിയിരുന്നു. ചെലവുചുരുക്കല്‍ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. സെനറ്റ് ബില്ല് പ്രകാരം ഇതിപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പുവേളയില്‍ പോസ്റ്റല്‍ വകുപ്പ് കടുത്ത വിവാദങ്ങളുടെ വിതരണ കേന്ദ്രമായിമാറിയിരിക്കുകയാണ്. സെനറ്റ് ബില്‍ ട്രമ്പിന് തിരിച്ചടിയുമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com