ഹോങ്കോങ് മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം
world

ഹോങ്കോങ് മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം

പോരാട്ടം തുടരും എന്നാണ് ജാമ്യത്തിന് ശേഷം ജിമ്മി പ്രതികരിച്ചത്.

News Desk

News Desk

ഹോ​ങ്കോങ്: ചൈനീസ് ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഹോങ്കോങ്ങിലെ മാധ്യമ ഉടമ ജിമ്മി ലായിക്ക് ജാമ്യം. ഒരു ഹീറോയ്ക്ക് ലഭിക്കുന്ന സ്വീകരണമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തെത്തിയ ജിമ്മിക്ക് ലഭിച്ചത്. ജിമ്മിക്കൊപ്പം തന്നെ ഹോങ്കോങ് ജ​നാ​ധി​പ​ത്യാ​നു​കൂ​ലി​യാ​യ ആ​ക്ടി​വി​സ്റ്റ് ആ​ഗ്ന​സ് ചോ​വി​നെ​യും ജാ​മ്യ​ത്തി​ൽ​വി​ട്ടി​ട്ടു​ണ്ട്. പോരാട്ടം തുടരും എന്നാണ് ജാമ്യത്തിന് ശേഷം ജിമ്മി പ്രതികരിച്ചത്.

വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണു ഹോ​ങ്കോം​ഗി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും നെ​ക്സ്റ്റ് മീ​ഡി​യ മാ​ധ്യ​മ​ഗ്രൂ​പ്പ് സ്ഥാ​പ​ക​നു​മാ​യ ജി​മ്മി ലാ​യി​യെ ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​ങ്കോം​ഗി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നു വേ​ണ്ടി വാ​ദി​ക്കു​ന്ന ലാ​യ് ചൈ​ന​യു​ടെ ഏ​കാ​ധി​പ​ത്യ ​ര​ണ​ത്തി​ന്‍റെ സ്ഥി​രം വി​മ​ർ​ശ​ക​നു​മാ​ണ്. ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളെ ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണു ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

Anweshanam
www.anweshanam.com