ഹോങ്കോംഗ്: ചൈനീസ് ദേശീയ സുരക്ഷാ നിയമപ്രകാരം ആദ്യ അറസ്റ്റ്

ദേശീയ സുരക്ഷാനിയമം ലംഘിച്ചുവെന്ന് സംശയിക്കുന്ന പ്രതിഷേധക്കാരാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ഹഫ് പോസ്റ്റ് റിപ്പോർട്ട്
ഹോങ്കോംഗ്: ചൈനീസ് ദേശീയ സുരക്ഷാ നിയമപ്രകാരം ആദ്യ അറസ്റ്റ്

ഹോങ്കോംഗ്: ചൈനീസ് സർക്കാരിൻ്റെ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോംഗിൽ ആദ്യ അറസ്റ്റ്. തങ്ങളുടെ ആധിപത്യം പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിൻ്റെ ദിശയിൽ ജലായ് ഒന്നിനാണ് ഹോങ്കോoഗിൽ ചൈനീസ് ദേശീയ സുരക്ഷ നിയമം പ്രാപല്യത്തിൽ വന്നത്. തൊട്ടുപിന്നാലെ ആയിരങ്ങൾ പങ്കെടുത്ത് പ്രതിഷേധം. ഇതിനിടെ ദേശീയ സുരക്ഷാനിയമം ലംഘിച്ചുവെന്ന് സംശയിക്കുന്ന പ്രതിഷേധക്കാരാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രതിഷേധറാലിയിൽ ഹോങ്കോംഗ് സ്വാതന്ത്ര്യ പതാകയേന്തിയവരും ബ്രിട്ടീഷ് പതാക ഉയർത്തിപ്പിടിച്ച് ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിനായി മുദ്രവാക്യമുയർത്തിയ വരുമുൾപ്പെടുന്നു.

നിയമവിരുദ്ധമായി സംഘം ചേരൽ , ആയുധങ്ങൾ കൈവശം വയ്ക്കൽ, ദേശീയ സുരക്ഷാ നിയമം ലംഘിക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി 180 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഹോങ്കോംഗ് പൊലിസ് ഫേസ്ബുക്കിൽ കുറിച്ചു.

1997 ൽ ബ്രിട്ടൻ ഹോങ്കോംഗ് ചൈനയ്ക്ക് കൈമാറിയതിന്റെ 23-ാം വാർഷികത്തോടനുബന്ധിച്ച് ജലായ് രണ്ടിന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ചരിത്രത്തിലാദ്യമായി രാജ്യത്തിൻ്റെ വാർഷികാഘോഷ മാർച്ച് നിരോധിക്കപ്പെട്ടു. ചൈനീസ് സർക്കാരിനെയും പുതിയ സുരക്ഷാ നിയമത്തെയും അപലപിച്ചു കൊണ്ടുള്ള മുദ്രവാക്യങ്ങളാണ് പ്രതിഷേധക്കാരിൽ നിന്നുയർന്നത്.

ചൈനീസ് അർദ്ധ സ്വയംഭരണ ഹോങ്കോംഗിലെ ചൈനീസ് അനുകൂല ഭരണത്തിനെതിരെ കഴിഞ്ഞ വർഷം പ്രതിഷേധ സമരങ്ങൾ ശക്തിപ്പെട്ടിരുന്നു.ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ ദേശീയ സുരക്ഷാ നിയമം. ഇതു പ്രകാരം ഹോങ്കോംഗ് വിമോചന സമരക്കാർ വിഘടനവാദികളും അട്ടിമറി പ്രവർത്തനങ്ങളിലേർപ്പെടുന്നവരുമാണ്. ഹോങ്കോംഗ് വിമോചന സമരങ്ങൾ നിയമവിരുദ്ധമാണ്‌. വിമോചനാനുകൂല മുദ്രവാക്യങ്ങൾ വിളിക്കുന്നതും ബാനറുകളും പതാകകളും ഉയർത്തിപ്പിടിക്കുന്നതാകട്ടെ വിഘടനവാദ പ്രവർത്തനങ്ങളുടെ ഗണത്തിലും! അതുകൊണ്ടുതന്നെ അക്രമ സമരങ്ങളിൽ പങ്കാളിയായില്ലെങ്കിൽ പോലും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ഏതൊരു വ്യക്തിയും നിയമപരമായ തന്നെ അറസ്റ്റു ചെയ്യപ്പെടുന്നവസ്ഥയിലാണ്. ചൈന ഹോങ്കോംഗിൽ നടപ്പിലാക്കുന്നു പുതിയ ദേശീയ സുരക്ഷ നിയമം ഹോങ്കോംഗിലുയരുന്ന ചൈനീസ് വിരുദ്ധ സമരങ്ങളുടെ വേരറുക്കുവാനുള്ള ആയുധമായിമാറുമെന്ന ശക്തമായ സൂചനയാണ് പ്രകടമാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com