ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം
world

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, സൗദിയില്‍ താമസിക്കുന്ന പരിമിത എണ്ണം തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച്, കോവിഡ് നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ചാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തുക.

By News Desk

Published on :

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കമാകും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, സൗദിയില്‍ താമസിക്കുന്ന പരിമിത എണ്ണം തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച്, കോവിഡ് നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ചാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തുക.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. തീര്‍ത്ഥാടകര്‍ നാളെ മിനയില്‍ സംഗമിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. 20 പേരെടങ്ങുന്ന സംഘങ്ങളായാണ് തീര്‍ത്ഥാടകരെ മിനയിലെത്തിക്കുക. ഓരോ സംഘത്തിനും നേതാവും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടാകും.

Anweshanam
www.anweshanam.com