ഹജ്ജിന് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം
world

ഹജ്ജിന് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കു മാത്രമാണ് തീര്‍ഥാടനാനുമതി.

By News Desk

Published on :

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കു മാത്രമാണ് തീര്‍ഥാടനാനുമതി. കര്‍ശന ആരോഗ്യസുരക്ഷാ നിരീക്ഷണത്തോടെ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചയോടെ മിനായില്‍ എത്തും. നാളെയാണ് അറഫ സംഗമം. കോവിഡ് ചട്ടം അനുസരിച്ച് 20 തീര്‍ഥാടകരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനങ്ങളിലാണ് മിനായില്‍ എത്തിക്കുന്നത്. മധ്യാഹ്ന പ്രാര്‍ഥനയ്ക്കു മുന്‍പ് മുഴുവന്‍ പേരും മിനായിലെ കൂടാരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പുലര്‍കാലം വരെ പ്രാര്‍ഥന.

കോവിഡ് വ്യാപനം തടയാനും തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ചുമാണ് സൗദി ഭരണകൂടം തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചത്. ആഭ്യന്തര തീര്‍ത്ഥാടകരില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളില്‍ 160 രാജ്യക്കാര്‍ ഉള്‍പ്പെടും. 30ഓളം ഇന്ത്യക്കാരുമുണ്ട്.

Anweshanam
www.anweshanam.com