മനുഷ്യനില്‍ പക്ഷിപ്പനി; ലോകത്തെ ആദ്യ കേ​സ് റ​ഷ്യ​യി​ല്‍

എച്ച്‌5എന്‍8 വൈറസ് റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു
മനുഷ്യനില്‍ പക്ഷിപ്പനി; ലോകത്തെ ആദ്യ കേ​സ് റ​ഷ്യ​യി​ല്‍

മോ​സ്കോ: പ​ക്ഷി​ക​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്ന​താ​യി റ​ഷ്യ. ആ​ദ്യ കേ​സ് രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ (ഡ​ബ്ല്യു​എ​ച്ച്‌ഒ) റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യും റ​ഷ്യ​ന്‍ ഉ​പ​ഭോ​ക്തൃ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ വി​ഭാ​ഗം മേ​ധാ​വി റോ​സ്പോ​ട്രെ​ബ്നാ​ഡ്‌​സ​ര്‍ പ​റ​ഞ്ഞു.

എച്ച്‌5എന്‍8 വൈറസ് റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പക്ഷികളില്‍ മാത്രമായിരുന്നു ഇത്. ആദ്യമായാണ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. കേരളത്തില്‍ ഈയടുത്ത് ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.

വൈ​റ​സു​ക​ളെ അ​വ​യി​ല​ട​ങ്ങി​യ ഉ​പ​രി​ത​ല പ്രോ​ട്ടീ​ന്‍ ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​ഗ്രൂ​പ്പു​ക​ളാ​യി വീ​ണ്ടും ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. ദേ​ശാ​ട​ന പ​ക്ഷി​ക​ളാ​ണ് ഈ ​രോ​ഗം പ​ട​ര്‍​ത്തു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്‌ നീ​ര്‍​പ​ക്ഷി​ക​ള്‍. ഇ​ത്ത​രം പ​ക്ഷി​ക​ളി​ല്‍ സ്വാ​ഭാ​വി​ക​മാ​യി ചെ​റി​യ അ​ള​വി​ല്‍ ക​ണ്ടു​വ​രു​ന്ന വൈ​റ​സു​ക​ള്‍ വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​തോ​ടെ വി​നാ​ശ​കാ​രി​ക​ളാ​കു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com