ഇന്ത്യക്ക് സഹായ ഹസ്തവുമായി ഗൂഗിളും മൈക്രോസോഫ്​റ്റും

ഇന്ത്യക്ക് സഹായ ഹസ്തവുമായി ഗൂഗിളും മൈക്രോസോഫ്​റ്റും

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യ നദെല്ലയും. ഗൂഗിൾ കമ്പനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും.

യുനിസെഫും സന്നദ്ധ സംഘടനകൾ വഴിയുമാണ്​​ ഇന്ത്യക്കായി ഗൂഗിൾ തുക ചെലവഴിക്കുക. സഹായ വാഗ്​ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ്​ പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും​ സുന്ദർ പിച്ചെ ട്വീറ്റ്​ ചെയ്​തു.

'ഹൃദയഭേദകം' എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. 'നിലവിലെ ഇന്ത്യൻ അവസ്​ഥ ഹൃദയഭേദകമാണ്​. യു.എസ്​ സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്​റ്റ്​ തങ്ങളുടെ സാ​ങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓപ്ക്​സലിൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും' -സത്യ നദെല്ല ട്വീറ്റ്​ ചെയ്​തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com