അലക്സി നവാൽനിക്ക് വിഷബാധ സ്ഥിരീകരിച്ച് ജർമ്മൻ ആശുപത്രി
world

അലക്സി നവാൽനിക്ക് വിഷബാധ സ്ഥിരീകരിച്ച് ജർമ്മൻ ആശുപത്രി

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ച് ജർമ്മൻ ആശുപത്രി അധികൃതർ

News Desk

News Desk

റഷ്യ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ച് ജർമ്മൻ ആശുപത്രി അധികൃതർ - അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അലക്സി നവാൽനിയെ സൈബരിയിലെ ആശുപത്രിയിൽ നിന്ന് ആഗസ്ത് 22 നാണ് ജർമ്മനിയിലെ ആശുപത്രിയിലെത്തിച്ചത്.

പരിശോധിച്ച ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ സിസ്റ്റത്തിൽ കോളിനെസ്റ്റെറേസ് ഇൻഹിബിറ്ററുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ബെർലിൻ ചാരൈറ്റ് ആശുപത്രി പറഞ്ഞു. ഇത് നാഡീവ്യൂഹങ്ങളുടെ പ്രവർത്തനങ്ങളെ ദുർബ്ബലമാക്കുന്നു. ഏത് തരത്തിലുള്ള വിഷമാണെന്ന് നൽ വാനിയുടെ ഉള്ളിൽ ചെന്നിരിക്കുന്നതെന്ന് ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല.

നൽവാനിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. ഇപ്പോഴും വെൻ്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നൽവാനിക്ക് വിഷബാധയേറ്റുതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് തയ്യാറാകണം. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കണം - ജർമ്മൻ ചാൻസർ മെർക്കൽ ആഞ്ചലേ റഷ്യയോട് ആവശ്യപ്പെട്ടു.

സൈബീരിയയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് 44 കാരനായ നവാൽനിയുടെ ആരോഗ്യവസ്ഥ പൊടുന്നനെ വഷളായത്. വിമാനം ഓംസ്കിൽ അടിയന്തര ലാൻൻ്റിങ് നടത്തി. തുടർന്ന് സൈബീരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നവാൽനിയുടെ വക്താവ് കിര യർമിഷ് ട്വിറ്റ് ചെയ്തിരുന്നു. ആഗസ്ത് 20 ന് പുലർച്ചെ (റഷ്യൻ സമയം ) വിമാനത്തിൽ കയറുന്നതിന് മുമ്പ് എയർപോർട്ട് കഫേയിൽ നിന്ന് ചായ കുടിച്ചിരുന്നു. ചായയിൽ നിന്ന് വിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയം നവാൽനിയുടെ വക്താവ് കിര യർമിഷ് എക്കോ മോസ്ക്വി റേഡിയോ സ്റ്റേഷനോട് പറഞ്ഞിരുന്നു.

റഷ്യൻ പ്രസിഡൻ്റ് ‌വ്ളാഡിമിർ പുടിന്റെ മുഖ്യ രാഷ്ട്രിയ പ്രതിയോഗിയാണ്നവാൽനി. നവാൽനിക്ക് വിഷബാധയേറ്റതിനു പിന്നിൽ പുടിൻ സംഘത്തിന് പങ്കുണ്ടെന്ന ആക്ഷേപം റഷ്യയിൽ ശക്തമാവുകയാണ്.

Anweshanam
www.anweshanam.com