കോവിഡിന് പുറമെ ആശങ്ക പരത്തി ചൈനയിൽ പുതിയ  വൈറസ്
world

കോവിഡിന് പുറമെ ആശങ്ക പരത്തി ചൈനയിൽ പുതിയ വൈറസ്

'G4 EA H1N1' എന്നറിയപ്പെടുന്ന വൈറസ് പന്നികളിലാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

By News Desk

Published on :

ബെയ്‌ജിങ്‌: കോവിഡ് ആശങ്കകൾക്കിടെ മനുഷ്യരില്‍ അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസ് സാന്നിധ്യം കൂടി ചൈനയില്‍ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 'G4 EA H1N1' എന്നറിയപ്പെടുന്ന വൈറസ് പന്നികളിലാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്‌സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

കോവിഡ് 19 ലോകമാകെ നാശം വിതക്കുമ്പോളാണ് ആശങ്ക പരത്തി മറ്റൊരു വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചത്. പുതിയ വൈറസ് നിലവില്‍ ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

Anweshanam
www.anweshanam.com