തെരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഫ്രഞ്ച് പ്രസിഡൻ്റ് സർക്കോസി ഊരാകുടുക്കിൽ

സർക്കോസിയുടെ ക്രിമിനൽ ബന്ധങ്ങള്‍ അന്വേഷണ വിധേയമാകും.
തെരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഫ്രഞ്ച് പ്രസിഡൻ്റ് സർക്കോസി ഊരാകുടുക്കിൽ

പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡൻ്റ് നിക്കോളാസ് സർക്കോസിക്കെതിരെ അന്വേഷണം. 2007 ലെ തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് മുൻ ലിബിയൻ നേതാവ് കേണൽ ഗദ്ദാഫിയിൽ നിന്ന് സർക്കോസി സംഭാവന സ്വീകരിച്ചുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണമെന്ന് നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു - റഷ്യൻ ടിവി റിപ്പോർട്ട്.

അഴിമതി, ലിബിയൻ പൊതു ഫണ്ടുകൾ തട്ടിയെടുക്കൽ, 2007 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനധികൃത ധനസഹായം സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ 16നാണ് സർക്കോസിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്. സർക്കോസിയുടെ ക്രിമിനൽ ബന്ധങ്ങളെന്ന നിലയിലാണ് അന്വേഷിക്കപ്പെടുക.

അന്വേഷണത്തെപ്രതി സർക്കോസിയെ ഒക്ടോബർ 12 ന് നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ ഓഫീസ് (പി‌എൻ‌എഫ്) അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെ സർക്കോസി ആരോപണം നിഷേധിച്ചു. 2018 ൽ സർക്കോസിക്കെതിരായി മൂന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. 2020 ജനുവരിയിൽ പിഎൻഎഫ് സർക്കോസിക്കെതിരെ അന്വേഷണം വിപുലമാക്കി. ലിബിയൻ സംഭാവന സ്വീകരിക്കലിനോടൊപ്പം ക്രിമിനൽ ബന്ധവും അന്വേഷണ പരിധിയിൽ വരുമെന്ന് പിഎൻഎഫ് പറയുന്നു.

2007 ൽ നിക്കോളാസ് സർക്കോസിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ പിതാവ് സഹായിച്ചതായി 2011ൽ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൻ അവകാശപ്പെട്ടു. ഇതേ തുടർന്നാണ് ആദ്യമായി സർക്കോസിക്കെതിരെ അഴിമതി ആരോപണങ്ങൾ പുറത്തുവരുന്നത്.

പ്രിസഡൻ്റെന്ന നിലയിൽ സർക്കോസിയിൽ നിന്ന് പ്രത്യുപകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ലിബിയൻ ഭരണകൂടം സർക്കോസിക്ക് 50 മില്യൺ ഡോളർ സംഭാവന നൽകിയയെന്നതാണ് വിവാദമായതും അന്വേഷണത്തിലേക്ക് നയിക്കപ്പെട്ടതും.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സർക്കോസി വിജയിച്ചു. പ്രസിഡന്റിന്റെ ക്ഷണപ്രകാരം ലിബിയൻ നേതാവ് ഗദ്ദാഫി ഫ്രാൻസ് സന്ദർശിച്ചു. 35 വർഷത്തിനു ശേഷം ഗദ്ദാഫിയുടെ ഫ്രഞ്ച് സന്ദർശനം. സന്ദർശന വേളയിൽ ലിബിയക്ക് 21 എയർബസ് വിമാനങ്ങൾ വിൽക്കുവാൻ ഫ്രാൻസ് തീരുമാനിച്ചു. ആണവ സഹകരണ കരാറിലും ഒപ്പുവച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com