ഫ്രാന്‍സില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് അപകടമുണ്ടായത്.
ഫ്രാന്‍സില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

പാരിസ്: ഫ്രാന്‍സില്‍ അള്‍ട്രാലൈറ്റ് വിമാനം മറ്റൊരു ചെറിയ വിമാനവുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായി 'ബിബിസി ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫ്രാന്‍സിലെ ടൂര്‍സിന് തെക്കുകിഴക്ക് മാറിയാണ് അപകടം നടന്നത്. അപകടം നടന്ന സമയത്ത് അള്‍ട്രാലൈറ്റ് വിമാനത്തില്‍ രണ്ടുപേരും ഡിഎ40 ടൂറിസ്റ്റ് വിമാനത്തില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് 50 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.

Related Stories

Anweshanam
www.anweshanam.com