ഫ്രാൻസിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചു

ഫ്രാൻസിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചു

പാരീസ്​: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത്​ കടുത്ത നിരീക്ഷണം ഏർപ്പെടുത്തി.

ഡിസംബർ 19ന്​ ബ്രിട്ടനിൽ നിന്ന്​ തിരിച്ചെത്തിയ പൗരനാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിസംബർ 21ന്​ പരിശോധനക്ക്​ വിധേയമാക്കിയ അദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്​ച ഫ്രാൻസ്​ ആരോഗ്യമന്ത്രി ഒലിവിയർ വെരൻ രാജ്യത്ത്​ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി സ്​ഥിരീകരിച്ചിരുന്നു.

രോഗം സ്​ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ ക​ണ്ടെത്താനുള്ള ശ്രമത്തിലാണ്​ ആരോഗ്യ വിദഗ്​ധർ. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനാണ്​ നീക്കം.

അതേസമയം, റോമിൽ ഒരാൾക്ക്​ പുതിയ കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. ഡെൻമാർക്ക്​, നെതർലൻഡ്​സ്​, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായി ഒമ്പതോളം പേർക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ രോഗം സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com