എടിഎം കൊള്ളയടിക്കാന്‍ ശ്രമം: നാല് പേര്‍ അറസ്റ്റില്‍

ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
എടിഎം കൊള്ളയടിക്കാന്‍ ശ്രമം: നാല് പേര്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com