ഖത്തറില്‍ ഹോ ക്വാറന്റീന്‍ ലംഘിച്ച നാല് പേര്‍ കൂടി അറസ്റ്റില്‍

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാ നടപടികള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി.
ഖത്തറില്‍ ഹോ ക്വാറന്റീന്‍ ലംഘിച്ച നാല് പേര്‍ കൂടി അറസ്റ്റില്‍

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച നാല് പേരെക്കൂടി അറസ്റ്റ് ചെയ്തു. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാ നടപടികള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി.

അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നാല് പേരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ക്വാറന്റീനുള്ളവര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദേശങ്ങല്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com