എത്യോപ്യന്‍ സംഘര്‍ഷം: എറിട്രിയന്‍ വിമാനത്താവളത്തില്‍ ബോംബിട്ടു

എത്യോപ്യന്‍ സംഘര്‍ഷം: എറിട്രിയന്‍ വിമാനത്താവളത്തില്‍ ബോംബിട്ടു

എത്യോപ്യയിലെ പോരാട്ടം കനക്കുകയാണെന്നു നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അഡിസ് അബാബ: എറിട്രിയന്‍ തലസ്ഥാനം അസ്മാരയിലെ വിമാനത്താവളത്തില്‍ നവംബര്‍ 14ന് വൈകുന്നേരം തന്റെ സൈന്യം ബോംബിട്ടതായി എത്യോപ്യ ടിഗ്രേ മേഖലയിലെ നേതാവ് പ്രസിഡന്റ് ഡിബ്രെഷന്‍ ജെബ്രെമൈക്കല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Also read:എത്യോപ്യൻ ടിഗ്രേ മേഖല യുദ്ധക്കളം

എത്യോപ്യയിലെ പോരാട്ടം കനക്കുകയാണെന്നു നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എത്യോപ്യന്‍ ഫെഡറല്‍ സേനക്കെതിരെയുള്ള ചെറുത്തു നില്പിലാണ് വിമതരുടെ മേഖലയായ ടിഗ്രേ. ഒപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ സൈന്യം എറിട്രിയന്‍ സേനയുമായി പോരാടുകയാണെന്നും ടിഗ്രേ പ്രസിഡന്റ് ജെബ്രെമൈക്കല്‍ പറഞ്ഞു.

Also read:അണകെട്ടിന് മുകളിലൂടെ വിമാനങ്ങള്‍ പറത്തരുതെന്ന് എത്യോപ്യ

ദിവസങ്ങളായി തുടരുന്ന എത്യോപ്യന്‍ ഫെഡറല്‍ സേന - വടക്കന്‍ എത്യോപ്യ വിമത സംഘര്‍ഷം എറിട്രയിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു. തങ്ങള്‍ ഈ പോരാട്ടത്തില്‍ പക്ഷേ പങ്കാളികളല്ലെന്ന് എറിട്രിയന്‍ ഭരണകൂടം വ്യക്തമാക്കായിട്ടുണ്ട്. എത്യോപ്യയുടെ പ്രധാനമന്ത്രി അബയ് അഹമ്മദ് നവംബര്‍ നാലിനാണ് ടിഗ്രേ വടക്കന്‍ പ്രദേശത്ത് സൈനിക ആക്രമണത്തിന് ഉത്തരവിട്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com