അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും

ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കായിരിക്കും നൽകുക
അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും

ഫെെസർ കൊവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ അമേരിക്കയിൽ കൊടുത്തുതുടങ്ങും. ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കായിരിക്കും നൽകുക. തിങ്കൾ, ചൊവ്വ. ബുധൻ ദിവസങ്ങളിലായി പരമാവധി സ്ഥലങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള സൌകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

മൂന്നാം ഘട്ട പരീക്ഷണത്തിൽ ഫെസർ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബ്രിട്ടൺ, കാനഡ, ബഹ്റെെൻ, സൌദി അറേബ്യ എന്നി രാജ്യങ്ങൾ ഫെസറിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും അനുമതി നൽകുന്നത്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഫെെസർ-ബയോഎൻടെക് വാക്സിന് അനുമതി നൽകിയത്. 44,000 പേരിലാണ് ഫെെസർ വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. ബ്രിട്ടണിൽ വാക്സിൻ സ്വീകരിച്ച രണ്ട് പേരിൽ പാർശ്വഫലങ്ങൾ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ അലർജിയുള്ളവർ വാക്സിൻ സ്വീകരിക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com