ഇസ്രായേലില്‍ നിന്നുള്ള വിമാനം യുഎഇയില്‍
world

ഇസ്രായേലില്‍ നിന്നുള്ള വിമാനം യുഎഇയില്‍

ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്.

News Desk

News Desk

ദുബായ്: ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും പ്രധാന ഉപദേശകനുമായ ജാറെദ് കുഷ്നറാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിനിധി സംഘത്തെ നയിച്ചത്. ആദ്യമയാണ് ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. നിരവധി രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധത്തില്‍ യുഎഇയെ വിമര്‍ശിച്ചിരുന്നു.

Anweshanam
www.anweshanam.com