മത്സരം മുറുകുമ്പോള്‍ വ്യാജ ആരോപണങ്ങള്‍ നിരത്തി ട്രംപിന്റെ ക്യാമ്പയിന്‍

ട്രംപിന്റെ പെന്‍സില്‍വാനിയയിലെ പ്രസംഗത്തിലായിരുന്നു വിവാദമായേക്കാവുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടത്.
മത്സരം മുറുകുമ്പോള്‍ വ്യാജ ആരോപണങ്ങള്‍ നിരത്തി ട്രംപിന്റെ ക്യാമ്പയിന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും നുണപ്രചരണവുമായി ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പ്രസിഡന്റ് നാമനിര്‍ദേശം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഡൊണാള്‍ഡ് ട്രംപ് വസ്തുതാവിരുദ്ധമായ നിരവധി കാര്യങ്ങള്‍ പറഞ്ഞത്.

ട്രംപിന്റെ പെന്‍സില്‍വാനിയയിലെ പ്രസംഗത്തിലായിരുന്നു വിവാദമായേക്കാവുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടത്. ഇതില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും കോവിഡ് പ്രതിരോധത്തിന് ലോക ശ്രദ്ധ നേടിയാ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെക്കുറിച്ചും പറയുന്നു.

ന്യൂസിലാന്റില്‍ കോവിഡിന്റെ അതിഭീകരമായ വ്യാപനമാണ് ഇന്നലെ ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ന്യൂസിലാന്റില്‍ ഒറ്റ കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് പിന്നാലെ ഏതാനും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സമൂഹ വ്യപനത്തിലേക്ക് പോയിട്ടില്ല. യുഎസിലെ കോവിഡ് വ്യാപനവുമായി ന്യൂസിലാന്റിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ തന്റെ മേല്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആരോപണം. എന്നാല്‍ 2016ലെ ട്രംപിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കപ്പെട്ടിരുന്നെങ്കിലും ബരാക് ഒബാമയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു.

ഇറാഖ് യുദ്ധം താന്‍ എതിര്‍ത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇറാഖ് യുദ്ധത്തിനെതിരെ നിലകൊണ്ടു എന്നതിന് ഒരു തെളിവുമില്ല. മാത്രമല്ല ഇറാഖ് അധിനിവേശത്തിന് 2002ല്‍ റേഡിയോവിലൂടെ ട്രംപ് പിന്തുണയും നല്‍കിയിരുന്നു. യു.എസിലെ കൊവിഡ് ഭീഷണി കുറയുകയാണെന്നും ട്രംപ് തന്റെ പെന്‍സില്‍വാനിയ പ്രസംഗത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍ യു.എസിലെ കൊവിഡ് കേസുകളുടെ പ്രതിദിന വര്‍ധനയുടെ കണക്കുകള്‍ ട്രംപിന്റെ വാദം നിരാകരിക്കുന്നുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്

Related Stories

Anweshanam അന്വേഷണം
www.anweshanam.com