അക്രമത്തിന് പ്രേരണ: മ്യാൻമർ മിലിട്ടറിയുടെ പേജ് ഫേസ്ബുക്ക് റദ്ദാക്കി

വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാരോപിച്ച്‌​ അടുത്തിടെ സൈന്യവുമായി ബന്ധമുള്ള നിരവധി പേജുകള്‍ ഫേസ്​ബുക്ക്​ നീക്കംചെയ്​തിരുന്നു
അക്രമത്തിന് പ്രേരണ: മ്യാൻമർ മിലിട്ടറിയുടെ പേജ് ഫേസ്ബുക്ക് റദ്ദാക്കി

യാംഗോന്‍: അക്രമത്തിന് പ്രേരണ നല്‍കി എന്നാരോപിച്ച്‌​ മ്യാന്മറില്‍ ​സൈന്യത്തി​െന്‍റ 'ട്രൂ ന്യൂസ്'​ എന്ന പേജ് ഫേസ്ബുക്ക് റദ്ദാക്കി. വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാരോപിച്ച്‌​ അടുത്തിടെ സൈന്യവുമായി ബന്ധമുള്ള നിരവധി പേജുകള്‍ ഫേസ്​ബുക്ക്​ നീക്കംചെയ്​തിരുന്നു.

രാജ്യത്ത്​ ജനാധിപത്യ ഭരണം പുനഃസ്​ഥാപിക്കണമെന്നും നേതാവ്​ ഓങ്​സാന്‍ സൂചിയെ മോചിപ്പിക്കണമെന്നും ആവശ്യ​പ്പെട്ട്​ സമാധാനപരമായി സമരം നടത്തുന്നവരെ സൈന്യം ശക്​തമായ ആക്രമണങ്ങളിലൂടെയാണ്​ നേരിടുന്നത്​.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ്​ സൂചിയും അനുയായികളും വിജയം നേടിയതെന്നതടക്കമുള്ള പ്രചാരണങ്ങള്‍ക്ക്​ സൈന്യം ആശ്രയിച്ചത്​ ഫേസ്​ബുക്കിനെയാണ്​. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയെടുക്കുമെന്നും ​േഫസ്​ബുക്കിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com