യാത്രാവിലക്ക് ഒഴിവാക്കുന്ന കാര്യത്തിൽ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ തീരുമാനം അടുത്ത ആഴ്ച്ച

കോ​വി​ഡ്​ കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക, ഇന്ത്യ, ബ്രസീല്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് വി​ല​ക്ക്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. .
യാത്രാവിലക്ക് ഒഴിവാക്കുന്ന കാര്യത്തിൽ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ തീരുമാനം അടുത്ത ആഴ്ച്ച

ബ്ര​സ​ല്‍​സ്​: കോ​വി​ഡ്​ വ്യാപനം മൂ​ലം ഏർപ്പെടുത്തിയിരുന്ന യാ​ത്ര​വി​ല​ക്കു​ക​ളി​ല്‍ ഇ​ള​വ്​ ന​ല്‍​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ അ​ടു​ത്ത​യാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കോവിഡ് വ്യാപനം മുൻപത്തെ അപേക്ഷിച്ച് യൂറോപ്പിൽ കുറഞ്ഞിട്ടുണ്ടെങ്കിലും യാത്രാവിലക്കുകൾ പൂർണമായി ഒഴിവാക്കാൻ സാധ്യതയില്ല.

അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഏ​തൊ​ക്കെ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ അ​നു​വ​ദി​ക്കാ​മെ​ന്നും ആ​രെ​യൊ​ക്കെ ത​ട​യ​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ചും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തീ​രു​മാ​നി​ക്കും. ദിനംപ്രതി കോ​വി​ഡ്​ കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക, ഇന്ത്യ, ബ്രസീല്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് വി​ല​ക്ക്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. .

അ​തേ​സ​മ​യം, ഈ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള യൂ​റോ​പ്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക്​ തി​രി​കെ വ​രാം. ഇതിന് തടസം ഉണ്ടാകില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com