കോവിഡ് ചികിത്സയിലിരിക്കെ എസ്വാട്ടീനി പ്രധാനമന്ത്രി അന്തരിച്ചു

2018 ഒക്ടോബര്‍ മുതല്‍ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയാണ് എംബ്രോസ് ഡലമീനി.
കോവിഡ് ചികിത്സയിലിരിക്കെ എസ്വാട്ടീനി പ്രധാനമന്ത്രി അന്തരിച്ചു

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനി അന്തരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 2018 ഒക്ടോബര്‍ മുതല്‍ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയാണ് എംബ്രോസ് ഡലമീനി. കൂടാതെ ബാങ്കിങ് മേഖലയിലും സേവനമനഷ്ഠിച്ചിട്ടുണ്ട്.

പത്ത് ലക്ഷം ജനങ്ങളുള്ള എസ്വാട്ടീനിയില്‍ ഇതുവരെ 127 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 6768 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് പ്രധാനമന്ത്രി എംബ്രോസ് ഡലമീനിയുടെ മരണം സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്ത് വിട്ടത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com