ഒമാനില്‍ എട്ട് കോവിഡ് മരണം കൂടി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ 544 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ എട്ട് കോവിഡ് മരണം കൂടി

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ 544 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,01,814 ആയി. രാജ്യത്ത് രോഗം ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 985 ആയി ഉയര്‍ന്നു. 304 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 90,600 ആയി. 88.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

535 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam
www.anweshanam.com