ജ​പ്പാ​നി​ല്‍ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം; 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ഭൂ​ച​ല​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു
ജ​പ്പാ​നി​ല്‍ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം; 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം. ആ​ള​പാ​യ​മി​ല്ല‍. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്.

വ​ട​ക്ക്- കി​ഴ​ക്ക​ന്‍ ജ​പ്പാ​നി​ലെ മി​യാ​ഗി പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചി​ല വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും വി​ള്ള​ല്‍ വീ​ണി​ട്ടു​ണ്ട്. ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് ജ​പ്പാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ​യി​ലും പ്ര​ക​മ്ബ​നം ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഭൂ​ച​ല​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. മി​യാ​ഗി​യി​ല്‍ ഒ​രു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ സു​നാ​മി​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ജ​പ്പാ​ന്‍ മെ​റ്റ​റോ​ള​ജി​ക്ക​ല്‍ ഏ​ജ​ന്‍​സി ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com