ക്രൊ​യേ​ഷ്യ​യി​ല്‍ ഭൂകമ്പം: ഒ​രു മ​ര​ണം, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

രക്ഷാപ്രവർത്തനം നടന്നുവരികയാണ്
ക്രൊ​യേ​ഷ്യ​യി​ല്‍ ഭൂകമ്പം: ഒ​രു മ​ര​ണം, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

പെട്രിൻജ: മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ ഭൂകമ്പം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​കമ്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​കമ്പ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി മ​രി​ച്ചു.

ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയുംനിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് വാർത്താവിനിമയ ബന്ധവുംഗതാഗതവുംതടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

ക്രൊ​യേ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ സാ​ഗ്രെ​ബി​ലും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളാ​യ ബോ​സ്നി​യ, സെ​ര്‍​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​റ്റ​ലി​യി​ലും വ​രെ ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. സമീപരാജ്യമായ സ്ലൊവേനിയ അണവ നിലയം അടച്ചുപൂട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com