ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‍ അറിയിച്ചിട്ടുണ്ട്
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍

ദുബായ്: 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ചൊവ്വാഴ്‍ച ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഈക്കാര്യം.

ഇത്തവണ ഒരാഴ്‍ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. സ്‍കൂള്‍ അവധി ദിനങ്ങളടക്കം പരിഗണിച്ച് പരമാവധിപ്പേര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം.

ഫെസ്റ്റിവലില്‍ ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്നു ലൈറ്റ്, ഫയര്‍വര്‍ക്ക് ഷോകളും നടക്കും. ഇതിന് പുറമെ വിവിധ മാളുകളിലെയും റീട്ടെയില്‍ ബ്രാന്‍ഡുകളുടെയും വിനോദ പരിപാടികള്‍ തുടങ്ങിയവയും പുതുവര്‍ഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും നടക്കും.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‍ അറിയിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com