ദുബൈയില്‍ കോവിഡ് പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു
world

ദുബൈയില്‍ കോവിഡ് പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു

ഇനി മുതല്‍ പരിശോധനയ്ക്ക് 250 ദിര്‍ഹമായിരിക്കും ഈടാക്കുകയെന്ന് ദുബായ് ഹെല്‍ത്ത് അതോറിട്ടി അറിയിച്ചു

News Desk

News Desk

ദുബായ്: ദുബായില്‍ കോവിഡ് പരിശോധനയ്ക്കുള്ള പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചു. ഇനി മുതല്‍ പരിശോധനയ്ക്ക് 250 ദിര്‍ഹമായിരിക്കും ഈടാക്കുകയെന്ന് ദുബായ് ഹെല്‍ത്ത് അതോറിട്ടി അറിയിച്ചു. ഇതുവരെ 370 ദിർഹമായിരുന്നു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. ആരോഗ്യ പരിശോധന നടത്താൻ കൂടുതൽ പേരെ തയ്യാറാക്കുന്നതിനാണ് നിരക്ക് കുറച്ചത്.

കോവിഡ് പ്രതിരോധിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും ജനങ്ങളുടെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ അബുദാബിയിലും പി.സി.ആർ പരിശോധനാ നിരക്ക് 250 ദിർഹമാക്കി കുറച്ചിരുന്നു.

Anweshanam
www.anweshanam.com