ട്രംപിനെ സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

നോര്‍വെയിന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ ആണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്
ട്രംപിനെ സമാധാന നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. സമാധാനത്തിനായുള്ള നൊബേല്‍ സമ്മാനത്തിനായാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വെയിന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ ആണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് മുന്‍കയ്യെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ രംഗത്ത് വന്നിരുന്നു.

പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുളള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്‌ളടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുണ്ടെന്നും ക്രിസ്റ്റിയന്‍ ട്രൈബ്രിംഗ് പറഞഞു.

ഇന്ത്യ-പാക്കിസ്ഥാന്‍ കശ്മീര്‍ തര്‍ക്കം, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘര്‍ഷം, തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികള്‍ തമ്മില്‍ സമ്ബര്‍ക്കം സുഗമമാക്കുന്നതില്‍ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തു. നാമനിര്‍ദേശത്തില്‍ നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം കുറിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com