ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലെ പ്രതി ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി

മൂന്ന് കുറ്റങ്ങളാണ് ഇയാൾക്ക് എതിരെ ചുമത്തിയത്. ഇവയിൽ മൂന്നും തെളിഞ്ഞതായി കോടതി വിധിച്ചു.
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലെ പ്രതി ഡെറിക് ഷോവിൻ  കുറ്റക്കാരനെന്ന്  കോടതി

വാഷിംഗ്‌ടൺ: അമേരിക്കയിലെ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

മൂന്ന് കുറ്റങ്ങളാണ് ഇയാൾക്ക് എതിരെ ചുമത്തിയത്. ഇവയിൽ മൂന്നും തെളിഞ്ഞതായി കോടതി വിധിച്ചു.ഇയാൾക്കെതിരെയുള്ള ശിക്ഷ എട്ട് ആഴ്ച്ചയ്ക്ക് ഉള്ളിൽ വിധിക്കും. 75 വര്ഷം വരെ തടവ് ശിക്ഷയും ഇയാൾക്ക് ലഭിച്ചേക്കാം.

കഴിഞ്ഞ വർഷം മെയ് 25 -നാണ് ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. കൈവിലങ്ങിട്ട് കഴുത്തിൽ മുട്ട് കുത്തിച്ചാണ് ഡെറിക് ജോർജിനെ കൊലപ്പെടുത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com