കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെടുത്തു

ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഉള്‍പ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പരിശോധിച്ച്‌ അപകടത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ
കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെടുത്തു

ജകാര്‍ത്ത: യാത്രാമധ്യേ കടലില്‍ തകര്‍ന്നുവീണ ശ്രീവിജയ എയര്‍ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് ഇന്തോനേഷ്യന്‍ നാവികസേന കണ്ടെടുത്തു. അപകടം നടന്ന് നാലാമത്തെ ദിവസമാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്.

ഫ്ലൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ ഉള്‍പ്പെടുന്ന ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പരിശോധിച്ച്‌ അപകടത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനാകുമെന്നാണ് പ്രതീക്ഷ. വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അഞ്ചുദിവസം വരെയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്ലാക് ബോക്സിലെ വിവരങ്ങളില്‍ നിന്ന് അപകടത്തിന്‍റെ കാരണം വ്യക്തമായാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കാമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി അധ്യക്ഷന്‍ സൊര്‍ജാന്‍റോ ജാജാനോ വ്യക്തമാക്കി. വിമാന എന്‍ജിന്‍റെ ഫാന്‍ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. അപകടസമയത്ത് എന്‍ജിന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി ഒമ്ബതിനാണ് ശ്രീ​വി​ജ​യ എ​യ​റി​‍െന്‍റ ബോ​യി​ങ്​ 737-500 (എ​സ്.​ജെ182) ആ​ഭ്യ​ന്ത​ര വി​മാ​ന​ം പ​റ​ന്നുയര്‍ന്ന്​ മിനിറ്റുകള്‍ക്കുള്ളില്‍ റ​ഡാ​റി​ല്‍നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. പിന്നീട് വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു.

അ​ഞ്ചു​ കു​ട്ടി​ക​ളും ഒ​രു ന​വ​ജാ​ത ശി​ശു​വും ഉ​ള്‍​പ്പെ​ടെ 50 യാ​ത്ര​ക്കാ​രും 12​ ജീ​വ​ന​ക്കാ​രു​മാ​ണ് വിമാനത്തില്‍ ഉണ്ടായിരുന്നത്​. ഇന്തോനേഷ്യന്‍ ത​ല​സ്​​ഥാ​ന​മാ​യ ജ​കാ​ര്‍​ത്ത​യി​ലെ സു​ക​ാര്‍ണോ ഹ​ട്ടാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30നാണ്​ വി​മാ​നം ബോ​ര്‍ണോ ദ്വീ​പി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ക​ലി​മ​ന്താ​ന്‍ പ്ര​വി​ശ്യ​ ത​ല​സ്​​ഥാ​ന​മാ​യ പോ​ണ്ടി​യാ​ന​യി​ലേ​ക്ക്​ പ​റ​ന്ന​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com