ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു; മരണം 944,640
world

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു; മരണം 944,640

ഇതുവരെ 30,023,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,023,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 944,640 ആയി ഉയര്‍ന്നു. 21,776,763 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6,827,790 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 4,107,199 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 91096 പുതിയ രോഗികളും 1283 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. മരണം 83,000ത്തോടടുക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 82,961 പേര്‍ രോഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 39,42,360 ആയി.

ബ്രസീലില്‍ ഇതുവരെ 4,421,686 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 134,174 പേരാണ് മരണമടഞ്ഞത്. 3,720,312 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com