'വാക്‌സിന്‍ എത്തിയാലും കോവിഡ് അവസാനിക്കില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി

നിലവില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനകരമായ ഒന്നായി കോവിഡ് 19 വാക്സിന്‍ മാറും
'വാക്‌സിന്‍ എത്തിയാലും കോവിഡ് അവസാനിക്കില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി

ലോസ്‌ആഞ്ചലസ് : ഒരു വാക്സിന്‍ കൊണ്ട് മാത്രം കോവിഡ് മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി. നിലവില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനകരമായ ഒന്നായി കോവിഡ് 19 വാക്സിന്‍ മാറും. എന്നാല്‍ അതുകൊണ്ട് മഹാമാരിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡനോം ഗബ്രിയേസിസ് പറഞ്ഞു.

'കോവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കല്‍ നിലവിലുള്ള ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്‌സിനും വരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ മറ്റ് ഉപാധികള്‍ക്കെല്ലാം പകരമായി നില്‍ക്കാന്‍ തല്‍ക്കാലം വാക്‌സിന് കഴിയില്ല. കോവിഡ് 19 മഹാമാരിയെ അവസാനിപ്പിക്കാനോ പിടിച്ചുകെട്ടാനോ വാക്‌സിന്‍ കൊണ്ട് മാത്രം സാധിക്കുകയുമില്ല...'- ടെഡ്രോസ് അദനോം പറയുന്നു.

കോവിഡ് വാക്സിന്‍ എത്തിയാല്‍ ആദ്യഘട്ടത്തില്‍ പരിമിതമായ അളവില്‍ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ എന്നും ഇത് മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam
www.anweshanam.com