കുവൈത്തില്‍ 502 പേര്‍ക്ക്​ കൂടി കോവിഡ് 19​; 622 പേര്‍ക്ക്​ രോഗമുക്​തി

രാജ്യത്തെ കോവിഡ്​ മരണം 511 ആയി.
കുവൈത്തില്‍ 502 പേര്‍ക്ക്​ കൂടി കോവിഡ് 19​; 622 പേര്‍ക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 502 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 79269 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​ച 622 പേര്‍ ഉള്‍പ്പെടെ 71,264 പേര്‍ രോഗമുക്​തി നേടി. രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 511 ആയി. ബാക്കി 7494 പേരാണ്​ ചികിത്സയിലുള്ളത്​. 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3530 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഗവര്‍ണറേറ്റില്‍ 119 പേര്‍, ജഹ്​റ ഗവര്‍ണറേറ്റില്‍ 104 പേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 101 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 100 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 78 പേര്‍ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com