ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 പേര്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. പുതുതായി ആറായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച്  60 പേര്‍ കൂടി മരിച്ചു
Ahn Young-joon

സൗദി: ഗള്‍ഫില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. പുതുതായി ആറായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ നാലായിരത്തിലേറെ പേര്‍ രോഗമുക്തി നേടി. ഗള്‍ഫ് രാജ്യങ്ങളിലായി ഇന്നലെ 60 പേര്‍ കൂടി മരിച്ചു. ഇതില്‍ 42 മരണവും സൗദി അറേബ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ എട്ടും ബഹ്‌റൈനില്‍ ആറും കുവൈത്തില്‍ മൂന്നും ഖത്തറില്‍ ഒന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി തുടങ്ങി. ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്രചെയ്യുന്നവര്‍ 76 മണിക്കൂറിനുള്ളില്‍ നടത്തിയ പി സി ആര്‍ ടെസ്റ്റിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അതേസമയം, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാകും.

Related Stories

Anweshanam
www.anweshanam.com