കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 500ലധികം പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 507 പേരെയാണ് പിടികൂടിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 500ലധികം പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 566 പേര്‍ക്കെതിരെ കേസെടുത്ത് ഖത്തര്‍ പൊലീസ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 507 പേരെയാണ് പിടികൂടിയത്. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനാണ് എട്ടുപേരെയും സാമൂഹിക അകലം പാലിക്കാത്തതിന് 51 പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നനിര്‍ബന്ധമാണ്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com