കോവിഡ്: ഒമാനില്‍ ആറ് പേര്‍ കൂടി മരിച്ചു
world

കോവിഡ്: ഒമാനില്‍ ആറ് പേര്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഒമാനില്‍ ആറ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

News Desk

News Desk

മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ആറ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പുതുതായി 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 87,328 ആയി. ഇവരില്‍ 82,805 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേര്‍ രോഗമുക്തി നേടി. ഇതുവരെ 734 പേര്‍ രോഗം ബാധിച്ച് മരിച്ചു.

സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അത്യാവശ്യമെങ്കില്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തുപോകാമെന്നും അറിയിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com