കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒമാന്‍

കൊവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യങ്ങളും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
കൊവിഡ്  നിയന്ത്രണങ്ങള്‍  കടുപ്പിക്കാൻ ഒമാന്‍

ഒമാന്‍: രാജ്യത്ത് കൊവിഡ് കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനിച്ചു ഒമാന്‍. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ മറ്റു ചില നിയന്ത്രങ്ങള്‍ കൂടി കൊണ്ടുവരാന്‍ ആണ് അധികൃതര്‍‍ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യങ്ങളും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി ആണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.

താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് കൊവിഡ് കണ്ടെത്തിയത്. ഇത്തരത്തില്‍ തന്നെയാണ് മറ്റു പല രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ നിരവധി പേര്‍ക്കാണ് കൊവിഡ് കണ്ടെത്തുന്നത്.

ഇത് കൂടുതലാക്കുമ്പോള്‍ രാജ്യത്ത് കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് പോകും. സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com