കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്തനം: ആരോഗ്യ ജീവനക്കാരുടെ അധികജോലി അവസാനിപ്പിക്കുന്നു
world

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്തനം: ആരോഗ്യ ജീവനക്കാരുടെ അധികജോലി അവസാനിപ്പിക്കുന്നു

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നും ഗ​വ​ര്‍​ണ​റേ​റ്റു​ക​ള്‍​ക്കും അ​യ​ച്ച സ​ര്‍​ക്കു​ല​റി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

News Desk

News Desk

ജി​ദ്ദ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി​യി​ല്‍ പു​തി​യ കേ​സു​ക​ളി​ലും വ്യാ​പ​ന​തോ​തി​ലു​മു​ള്ള കു​റ​വ് പ​രി​ഗ​ണി​ച്ച്‌ നി​ല​വി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക​ജോ​ലി അ​വ​സാ​നി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ ഐ​ബാ​ന്‍ ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നും ഗ​വ​ര്‍​ണ​റേ​റ്റു​ക​ള്‍​ക്കും അ​യ​ച്ച സ​ര്‍​ക്കു​ല​റി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​വും. ജോ​ലി​സ​മ​യ​ത്ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട​തി​െന്‍റ പ്രാ​ധാ​ന്യം സ​ര്‍​ക്കു​ല​റി​ല്‍ ഒാ​ര്‍​മി​പ്പി​ച്ചി​ട്ടു​ണ്ട്. ഇൗ ​സേ​വ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ല്‍ ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും സ​ര്‍​ക്കു​ല​റി​ലു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി അ​ധി​ക​സ​മ​യ ജോ​ലി​ക്ക് നി​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​നെ സം​ബ​ന്ധി​ച്ച്‌ ഓ​വ​ര്‍​ടൈം അ​ല​വ​ന്‍​സ് ക​മ്മി​റ്റി​ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ അ​യ​ക്ക​ണം. കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ജൂ​ണ്‍ ഒ​ന്നി​ന് രൂ​പ​വ​ത്​​ക​രി​ച്ച​താ​ണ് ഈ ​ക​മ്മി​റ്റി.

കോ​വി​ഡ് ബാ​ധി​ച്ച​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി മാ​ത്രം ആ​രം​ഭി​ച്ച ചി​ല വ​കു​പ്പു​ക​ള്‍ രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​ത് ക​ണ​ക്കി​ലെ​ടു​ത്ത് നി​ര്‍​ത്ത​ലാ​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​െന്‍റ ഭാ​ഗ​മാ​യി റി​യാ​ദ് കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു വ​കു​പ്പു​ക​ളും അ​ല്‍​ഖ​ര്‍​ജി​ലെ അ​മീ​ര്‍ സു​ല്‍​ത്താ​ന്‍ സെന്‍റ​ര്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സും അ​ട​ച്ചു​പൂ​ട്ടി​യ​താ​യി മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ, റി​യാ​ദ്​ കി​ങ് സ​ല്‍​മാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന കോ​വി​ഡ് രോ​ഗി​യും സു​ഖം​പ്രാ​പി​ച്ച്‌​ മ​ട​ങ്ങി.

Anweshanam
www.anweshanam.com